Wednesday, February 21, 2007

2007ലും മമ്മൂട്ടി ജ്വലിക്കുന്നു!.....

ഫെബ്രുവരി20: കയ്യൊപ്പിലെ തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന മമ്മൂട്ടി മായാവിയിലൂടെ കേരളമനസ്സിനെ ഇളക്കിമറിക്കുകയാണു. മമ്മൂട്ടിയുടെ തന്നെ മറ്റൊരു വന്‍ വിജയമായ രാജമാണിക്യത്തിന്റെ കളക്ഷന്‍ റിക്കാര്‍ഡ്‌ മായാവി തകര്‍ക്കുമെന്നാണു ഇതിന്റെ ബോക്സോഫീസ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നതു. മൂന്നാഴ്ച പിന്നിട്ടിട്ടും കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും ഇപ്പോഴും മായാവിക്കു വന്‍ തിരക്കുണ്ട്‌. മായാവിയുടെ തകര്‍പ്പന്‍ വിജയം ഒരിടക്കാലത്തിനുശേഷം മമ്മൂട്ടിയെ വീണ്ടും ജ്വലിപ്പിക്കുന്നു. യുവതാരങ്ങളേറെ വന്നാലും മമ്മൂട്ടിയില്ലാതെ മലയാള സിനിമയില്ലെന്ന ധാരണക്കു അടിവരയിടുന്നതാണു മായാവിയുടെ വിജയം.-അന്‍സ്‌.

No comments: