Wednesday, February 21, 2007

മമ്മൂട്ടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

കൊച്ചി: ഫെബ്രുവരി20: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഷൂട്ടിംഗിനിടയിലെ സ്ഫോടനത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ കൊച്ചി തേവര കുണ്ടന്നൂര്‍ പാലത്തിനു സമീപം 'ബിഗ്‌ ബി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ഒരു കാര്‍ പൊട്ടിത്തെറിക്കുന്ന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. പൊട്ടിത്തെറിച്ച കാറിന്റെ ഒരു ചീള്‍ മമ്മൂട്ടിയുടെ മുഖത്തിനു നേരെ വരുകയായിരുന്നു. തലനാരിഴക്കാണു മമ്മുക്ക രക്ഷപ്പെട്ടതെന്നു സംവിധായകന്‍ അമല്‍ നീരദ്‌ പറഞ്ഞു. -അന്‍സ്‌.

No comments: